ചിറങ്ങര മേൽപ്പാലത്തിനായി നിർമിച്ച റോഡ്
കൊരട്ടി : ചിറങ്ങര റെയിൽവേ മേൽപ്പാലത്തിനെ ബന്ധിപ്പിക്കുന്ന ഇരുഭാഗത്തേയും റോഡുകളുടെ അവസാനഘട്ട ജോലികളിലേക്ക് കടന്നു. അതേസമയം ട്രാക്കിന്റെ ഭാഗത്തെ മേൽപ്പാല നിർമാണം വൈകും.
ഇടക്കാലത്ത് പൈലിങ് ജോലികൾ നിലച്ചതാണ് നിർമാണം വൈകാനിടയാക്കുന്നത്. ഡിസംബറിൽ പൈലിങ് ജോലികൾ ആരംഭിച്ചെങ്കിലും ഒരു പില്ലറിന്റെ ജോലി പൂർത്തിയാക്കിയശേഷമാണ് നിർമാണം നിലച്ചത്.
പൈലിങ് നിർത്തിയതോടെ ഇതിനായി കൊണ്ടുവന്ന യന്ത്രങ്ങളും തിരികെ കൊണ്ടുപോയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പൈലിങ് ജോലി പുനരാരംഭിച്ചിരുന്നു.
ട്രാക്കിന്റെ ഇരുഭാഗത്തുമായി 12 പില്ലറുകളാണ് നിർമിക്കേണ്ടത്. നിലവിൽ ഗേറ്റിന്റെ കിഴക്കേഭാഗത്തെ അഞ്ച് പില്ലറുകളുടെ പൈലിങ് ജോലികൾ പൂർത്തിയാക്കിയിട്ടുള്ളതായി അധികൃതർ പറഞ്ഞു.
ഈ ഭാഗത്തുള്ള ഒന്നും മറുഭാഗത്തെ ആറും പില്ലറുകൾക്കുള്ള പൈലിങ് ജോലികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഇതിനുശേഷമേ മുകൾത്തട്ട് നിർമാണം ആരംഭിക്കാനാകൂ.
ഡിസംബറിൽ ചിറങ്ങര എൻ.എച്ച്. ഭാഗത്തേക്ക് പോകാനുള്ള ഗേറ്റ് പൂട്ടിയിരുന്നു. നിലവിലെ സ്ഥിതിയിൽ പൈലിങ് പൂർത്തിയായാലും ഗേറ്റ് സ്ഥിരമായി അടച്ചിടാനാണ് സാധ്യത.
ജനുവരിയിൽ മേൽപ്പാലം പൂർത്തിയാക്കുമെന്നാണ് ആദ്യം കേട്ടിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..