ബി.ജെ.പി. ചേലക്കര മണ്ഡലം ദ്വിദിന പദയാത്ര തിരുവില്വാമലയിൽനിന്ന് ആരംഭിച്ചപ്പോൾ
തിരുവില്വാമല : പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ ബി.ജെ.പി. ചേലക്കര മണ്ഡലം പ്രസിഡന്റ് പി.എസ്. കണ്ണൻ നയിക്കുന്ന പദയാത്ര തുടങ്ങി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജന. സെക്രട്ടറി ടി.സി. പ്രകാശൻ അധ്യക്ഷനായി.
ജില്ലാ വൈസ് പ്രസിഡന്റ് ഐ.എൻ. രാജേഷ്, വി.സി. ഷാജി, പി.കെ. മണി, കെ. ബാലകൃഷ്ണൻ, പ്രസന്നാ ശശി, എൻ. ആശാദേവി, ബേബി രജിത തുടങ്ങിയവർ പ്രസംഗിച്ചു.
ചെറുതുരുത്തി : ബി.ജെ.പി. ചെറുതുരുത്തി മണ്ഡലം പ്രസിഡന്റ് പി.ആർ. രാജ്കുമാർ നയിച്ച പദയാത്ര സമാപിച്ചു. സമാപന പൊതുസമ്മേളനം ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് പ്രബിതാ നന്ദകുമാർ അധ്യക്ഷയായി. വി.സി. ഷാജി, സുധീഷ് മേനോത്ത് പറമ്പിൽ, എൻ.വി. വിജീഷ്, മോഹനൻ പാമ്പിൻകാവിൽ, പി.എസ്. കണ്ണൻ, കെ.ആർ. രഖിൽ, നിജി രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..