ചാലക്കുടി : കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രാദേശിക മാധ്യമപ്രവർത്തകർക്കായി ശില്പശാല നടത്തി. ശില്പശാലയിൽ ചാലക്കുടി, കൊടകര, മാള പ്രദേശങ്ങളിലെ പ്രാദേശിക പത്രപ്രവർത്തകർ പങ്കെടുത്തു.
റൂറൽ എസ്.പി. ഐശ്വര്യ ഡോങ്‌രേ ശില്പശാല ഉദ്ഘാടനം ചെയ്തു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി അധ്യക്ഷയായി.
ചാലക്കുടിയിലെ മാധ്യമക്കൂട്ടായ്‌മ പ്രസിഡന്റ് എം.ജി. ബാബു, സെക്രട്ടറി കെ.വി. ജയൻ, ഇൻഫർമേഷൻ ബ്യൂറോയിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഓഫീസർ കെ.വൈ. ഷാമില, ഡയറക്ടർ രശ്മി റോജ തുഷാരാ നായർ, ടി.വി. അശോക് കുമാർ, മോഹൻദാസ് പാറപ്പുറത്ത്, സൂരജ് രാജ്, എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..