അന്നയ്ക്ക് വേണം, ഒരു കൈ സഹായം


കുന്നംകുളം : കരളിന് അർബുദം ബാധിച്ച് ചെന്നൈയിലെ ആശുപത്രിയിൽ കഴിയുകയാണ് അന്ന (13). അന്നയെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അന്ന. കരളിന് ചുറ്റുമുള്ള അർബുദം നീക്കാൻ 15 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

ചിറളയം ബഥനി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് കക്കാട് മുനിമട കാഞ്ഞിരത്തിങ്കൽ സ്റ്റാലിന്റെ മകൾ അന്ന. രണ്ടാഴ്ചമുമ്പ് ഛർദിയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ അർബുദം സ്ഥിരീകരിച്ചു. ചികിത്സാ സഹായത്തിന് തുക കണ്ടെത്താൻ നാട്ടുകാർ ചികിത്സാസഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. അന്ന ചികിത്സാസഹായസമിതി ഭാരവാഹികളുടെ പേരിൽ കുന്നംകുളം കേരള ബാങ്ക് ശാഖയിൽ 148512301200102 എന്ന നമ്പറിൽ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. IFSC Code: KSBK0001485.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..