• കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് മഹാകാളി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കാട്ടിലെക്കുളത്തിൽ നടത്തിയ ആറാട്ട്
കുന്നംകുളം : തെക്കേപ്പുറം മാക്കാലിക്കാവ് മഹാകാളി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന് കൊടിയിറങ്ങി. കാട്ടിലെക്കുളത്തിലെ ആറാട്ടിന് ശേഷം വാദ്യമേളങ്ങളോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രപ്രദക്ഷിണം പൂർത്തിയാക്കി ഉത്സവം സമാപിച്ചു.
പ്രസാദ ഊട്ടിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. ഗിരീഷ്‌കുമാർ ഗുരുപാദം, സുശാന്ത്, സൂരജ്, മേൽശാന്തി മനീഷ്, അയ്യപ്പൻ, ബാലൻ, പ്രസിഡന്റ് രവി കർണംകോട്ട്, സെക്രട്ടറി നിജിൽ കണ്ടംപുള്ളി, മഹേഷ് മുത്താളി തുടങ്ങിയവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..