കുന്നംകുളം : ഭാരത് ജോഡോ യാത്രയിൽ പങ്കാളികളായ കോൺഗ്രസ് പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമം മുൻ എം.എൽ.എ. ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു സി. ബേബി അധ്യക്ഷനായി.
ഡി.സി.സി. സെക്രട്ടറി കെ.സി. ബാബു, സി.ഐ. ഇട്ടിമാത്യു, കെ. ജയശങ്കർ, ലെബീബ് ഹസ്സൻ, സി.ബി. രാജീവ്, എം. ഗിരീഷ്‌കുമാർ, ഷാജി ആലിക്കൽ, മിഷ സെബാസ്റ്റ്യൻ, ലീല ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ആർത്താറ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പൊതുയോഗം ഡി.സി.സി. സെക്രട്ടറി ബിജോയ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.പി. ബെന്നി അധ്യക്ഷനായി. ടി.എസ്. സുബ്രഹ്മണ്യൻ, ടി.എം. വിജയൻ, സാംസൺ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..