• വിമുക്തഭടൻ കെ.പി. ബാലകൃഷ്ണൻ മന്ത്രിക്കു സല്യൂട്ട് നൽകി നിവേദനം കൈമാറുന്നു
ചെറുതുരുത്തി : പൊതുമരാമത്തുമന്ത്രി മുഹമ്മദ് റിയാസ് പരിപാടിക്കുശേഷം ഇറങ്ങിവരുമ്പോൾ മുന്നിലെത്തിയ വിമുക്തഭടന്റെ അപ്രതീക്ഷിത സല്യൂട്ട്. എന്താണെന്നറിയാതെ അടുത്തെത്തിയ മന്ത്രിക്കു നിവേദനം അടങ്ങുന്ന ഫയൽ നൽകി വിതുമ്പുന്ന വാക്കുകളോടെ ഓണററി ക്യാപ്റ്റനായിരുന്ന കെ.പി. ബാലകൃഷ്ണൻ പറഞ്ഞുതുടങ്ങി.
‘‘പതിനേഴു വർഷമായി ഞങ്ങളുടെ കാത്തിരിപ്പാണ്, ഈ വയോധികന്റെ ഒരു അപേക്ഷകൂടിയായാണ് നാടിനുവേണ്ടി ജീവൻ വെടിഞ്ഞ വീരസൈനികർക്കായി കൊച്ചിൻ പാലത്തിനു സമീപത്ത് യുദ്ധസ്മാരകം നിർമ്മിക്കാനുള്ള സ്ഥലം അനുവദിച്ചുതരാൻ നടപടിയെടുക്കണം.’’ വെട്ടിക്കാട്ടിരിയിൽ ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച ഗാന്ധിസ്മൃതി ഉദ്ഘാടനംചെയ്ത് ഇറങ്ങുകയായിരുന്നു മന്ത്രി.
‘‘പരിശോധിക്കട്ടെ, വേണ്ട നടപടി എടുക്കാം’’ എന്ന് സൈനികനെ ചേർത്തുപിടിച്ച് ഉറപ്പുനൽകിയാണ് മന്ത്രി മടങ്ങിയത്. 17 വർഷമായി യുദ്ധസ്മാരകം നിർമിക്കാനുള്ള അനുമതിതേടിയുള്ള വിമുക്തഭടൻമാരുടെ കാത്തിരിപ്പിനെക്കുറിച്ച് മാതൃഭൂമി റിപ്പബ്ളിക് ദിനത്തിൽ വാർത്ത നൽകിയിരുന്നു. ഇക്കാലയളവിൽ വിവിധ മുഖ്യമന്ത്രിമാർ, മന്ത്രിമാർ മുതൽ രാഷ്ട്രപതിമാർക്കുവരെ ഇവർ നിവേദനം നൽകിയിരുന്നു. മന്ത്രിയിൽനിന്നുള്ള അനുകൂല നിലപാട് പ്രതീക്ഷിച്ചിരിക്കുകയാണ് ഇവർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..