ചാലക്കുടി : വി.ആർ. പുരം - ശാസ്താംകുന്ന് ധർമശാസ്താ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവം വ്യാഴാഴ്ച വൈകീട്ട് 6.30-ന് കൊടിയേറും. വെള്ളിയാഴ്ച എട്ടിന് എഴുന്നള്ളിപ്പിനുശേഷം കാവടിയാട്ടം. ശനിയാഴ്ച വൈകീട്ട് കലാപരിപാടികൾ.
ഞായറാഴ്ച ദീപാരാധനയ്ക്കുശേഷം അഷ്ടനാഗക്കളം. തിങ്കളാഴ്ച രാത്രി 8.30-ന് നാടൻപാട്ട്.
ബുധനാഴ്ചയാണ് പള്ളിവേട്ട ഉത്സവം. വൈകീട്ട് 3.30-ന് അഞ്ച് ഗജവീരന്മാർ അണിനിരക്കുന്ന കാഴ്ചശ്ശീവേലി, മേളം എന്നിവ നടക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് എം.പി. തിലകൻ, സെക്രട്ടറി എം.ബി. മഞ്ജു, രാജു മേക്കാടൻ, എം.പി. സുരേഷ് എന്നിവർ അറിയിച്ചു. വ്യാഴാഴ്ചയാണ് ആറാട്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..