വാടാനപ്പള്ളി : ഏങ്ങണ്ടിയൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ സി.പി.എം. ലോക്കൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ മകനും തമ്മിൽ ഏറ്റുമുട്ടി.
ബുധനാഴ്ച രാവിലെ 10.45-ഓടെയാണ് സംഭവം. സി.പി.എം. നേതാവും ബ്ലോക്ക് പഞ്ചായത്തംഗവും മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവുമായ കെ.ബി. സുധയുടെ മകൻ അമൽ കൃഷ്ണനും സി.പി.എം. ലോക്കൽ സെക്രട്ടറി പി.എൻ. ജ്യോതിലാലുമായാണ് സംഘർഷമുണ്ടായത്. സി.പി.എം. ഏരിയ കമ്മിറ്റി അംഗം കെ.എച്ച്. സുൽത്താനും അമൽകൃഷ്ണനെ മർദിച്ചതായി ആക്ഷേപമുണ്ട്. അമൽകൃഷ്ണന്റെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ട്. വിവരമറിഞ്ഞ് വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി. ഇരുകൂട്ടരും പരസ്പരം മർദിക്കുന്നതായി സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാൽ, ഇതുവരെ കേസെടുത്തിട്ടില്ല. സംഭവത്തിൽ പഞ്ചായത്ത് പരാതി നൽകിയിട്ടില്ലെന്നും പറയുന്നു.
പഞ്ചായത്ത് ഓഫീസിൽ നടന്ന സംഘർഷത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ഏങ്ങണ്ടിയൂർ മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. സി.പി.എമ്മിലെ വിഭാഗീയതയാണ് വിഷയത്തിനു പിന്നിലെന്നും യോഗം ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് യു.കെ. പീതാംബരൻ അധ്യക്ഷനായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..