• ബി.ജെ.പി. കയ്പമംഗലം മണ്ഡലം കമ്മിറ്റി നടത്തിയ പദയാത്ര
കയ്പമംഗലം : സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി. കയ്പമംഗലം മണ്ഡലം കമ്മിറ്റി പദയാത്ര നടത്തി. മണ്ഡലം പ്രസിഡന്റ് രാജേഷ് കോവിലിന്റെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്. ചെന്ത്രാപ്പിന്നി ചാമക്കാലയിൽനിന്ന് ആരംഭിച്ച യാത്ര മതിലകം കൂളിമുട്ടത്ത് സമാപിച്ചു. ജില്ലാ കോ-ഓർഡിനേറ്റർ പി.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സതീശൻ തെക്കിനിയേടത്ത് അധ്യക്ഷനായി.
അഭിലാഷ്, പുഷ്‌കരൻ തേവർകാട്ടിൽ, രാജേഷ് കൊട്ടാരത്ത്, ഷാജി ലാൽ, രഗീഷ്, കെ.കെ. അശോകൻ, റീന സുരേഷ്, ശ്രീകുമാർ ഊരാളൻ, കനക രാമചന്ദ്രൻ, ഹരിപ്രസാദ് തുടങ്ങിയവരും പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..