Caption
കുന്നംകുളം : സ്പോർട്‌സ് ഡിവിഷൻ നിലവിൽ വന്നതിനു ശേഷമുള്ള ആദ്യ സ്കൂൾ കായികമത്സരങ്ങൾ പൂർത്തിയാകുമ്പോൾ കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് സ്കൂളിന് അഭിമാന നേട്ടം. സംസ്ഥാനതല മത്സരങ്ങളിൽ സ്കൂളിലെത്തിയത് രണ്ട് സ്വർണവും എട്ട് വെങ്കലവുമുൾപ്പെടെ പത്ത് വ്യക്തിഗതമെഡലുകൾ. ഫുട്‌ബോളിലും ഹോക്കിയിലും ജില്ലാ ടീമിനുവേണ്ടി കളിക്കളത്തിലിറങ്ങാനും കുന്നംകുളത്തുനിന്നുള്ള കുട്ടികളുണ്ടായിരുന്നു.
വിട്ടുവീഴ്ചയില്ലാതെഅടിസ്ഥാന സൗകര്യങ്ങൾ
സ്‌പോർട്‌സ് ഡിവിഷനിലുള്ള കുട്ടികൾക്ക് പുറമേ, മറ്റ് കുട്ടികളും കായികരംഗത്തേക്ക് വരുന്നതാണ് ഇവിടത്തെ സവിശേഷത. കേരള ഫുട്‌ബോൾ അസോസിയേഷൻ നടത്തിയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ നാലുപേർ ഇവിടെനിന്നുള്ളവരായിരുന്നു. സംസ്ഥാനതലത്തിൽ മികച്ച പ്രകടനം നടത്തുന്ന കുട്ടികളെ മറ്റു ജില്ലകളിലെ പ്രധാന സ്കൂളുകളും നോട്ടമിടുന്നുണ്ട്. സീനിയർ ഗ്രൗണ്ടിലും ഇൻഡോർ സ്റ്റേഡിയത്തിലുമായി രാവിലെയും വൈകീട്ടും രണ്ടു മണിക്കൂറാണ് കായികതാരങ്ങൾക്ക് പരിശീലനം.
സീനിയർ ഗ്രൗണ്ടിലെ പുൽമൈതാനം, സിന്തറ്റിക് ട്രാക്ക് എന്നിവക്ക് പുറമേ, കുട്ടികൾക്ക് പരിശീലനത്തിന് മാത്രമായുള്ള പുതിയ മൈതാനത്തിന്റെ പണികൾ പുരോഗമിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ചിട്ടയായ പരിശീലനമാണ് നേട്ടത്തിന്റെ പിന്നിലെന്ന് സ്പോർട്സ് ഡിവിഷൻ കോ-ഓർഡിനേറ്ററും കായികാധ്യാപകനുമായ പി.എം. ശ്രീനേഷ് പറഞ്ഞു.
പ്രിൻസിപ്പൽ പി.ഐ. റസിയ, ആനന്ദകുമാർ (വി.എച്ച്.എസ്.ഇ.), പ്രധാനാധ്യാപകൻ കെ.എം. സോമൻ, കായികപരിശീലകരായ കുരിയാക്കോസ് മാത്യു (അത്‌ലറ്റിക്‌സ്), എം.എസ്. അജിത്ത് (ഫുട്‌ബോൾ), കെ.എം. പ്രശാന്ത് (ബോക്‌സിങ്), ജലീൽഖാൻ (ജൂഡോ), എം.വി. സജീവ് (ബോക്‌സിങ്) എന്നിവരാണ് കുട്ടികളെ നയിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..