ഇൻഫോ പാർക്ക് വികസനം: ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കൊരട്ടി


കൊരട്ടി : ഇൻഫോ പാർക്കിന്റെ വിപുലീകരണത്തിന് ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കൊരട്ടി. അടച്ചുപൂട്ടിയ വൈഗ ത്രെഡ്സിന്റെ സ്ഥലം ഇൻഫോ പാർക്കിനായി ഏറ്റെടുക്കാനുള്ള നടപടികൾ മുന്നോട്ടുപോയ സാഹചര്യത്തിലാണ് വികസനസാധ്യത തെളിയുന്നത്. ദേശീയപാതയോട് േചർന്നുകിടക്കുന്ന സ്ഥലംകൂടി ഏറ്റെടുക്കാനായാൽ ഇൻഫോപാർക്കിന് കൂടുതൽ പൊതുശ്രദ്ധ ആകർഷിക്കാനാകും. കെ.എസ്.ഐ.എലിന്റെ നേതൃത്വത്തിൽ വ്യവസായ ഇടനാഴിയുടെ സ്ഥലമെടുപ്പ് പുരോഗമിക്കുന്നുണ്ട്.

സ്ഥലമേറ്റെടുക്കൽ നടപടികളുടെ ഫയൽ റവന്യൂവകുപ്പിന്റെ കൈകളിലാണെന്നാണ് സൂചന. ഐ.ടി. വികസനത്തിനുപുറമേ, ആരോഗ്യവകുപ്പിന്റെ മധ്യമേഖലയിലെ ഉദ്യോഗസ്ഥ പരിശീലനകേന്ദ്രം ആരംഭിക്കാനുള്ള പദ്ധതിയും സർക്കാരിന് മുന്നിലുണ്ട്. പത്തുവർഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യഘട്ട നിർമാണം പൂർത്തിയാക്കിയിരുന്നു. രണ്ടാംഘട്ട വികസനവും പാതിവഴി പിന്നിട്ടിട്ടുണ്ട്. ഈ വർഷം കെട്ടിടനിർമാണം പൂർത്തിയാകുന്നതോടെ സംസ്ഥാനതലത്തിൽതന്നെ ശ്രദ്ധേയമാകും ഈ പരിശീലനകേന്ദ്രം. കിൻഫ്ര പാർക്ക്, ത്വഗ്രോഗാശുപത്രി എന്നിവയും ബജറ്റിൽ ഇടം നേടുമെന്നാണ് പ്രതീക്ഷ.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..