എളവള്ളി : ഗ്രാമപ്പഞ്ചായത്തിലെ എല്ലാ വീട്ടിലും പ്ലാവ് നട്ടുപിടിപ്പിക്കുന്ന പ്ലാവ് ഗ്രാമം പദ്ധതിക്ക് തുടക്കമായി. ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. എളവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി ചെയർമാൻ കെ.ഡി. വിഷ്ണു അധ്യക്ഷനായി.
ചിറ്റാട്ടുകര സഹകരണബാങ്ക് മുഖേന കുറുമാൽ ആയുർ ജാക്ക്ഫാമിൽ നിന്നാണ് ഗുണമേന്മയേറിയ പ്ലാവിൻ തൈകൾ കൊണ്ടുവരുന്നത്. മൂന്നുവർഷം കൊണ്ട് കായ്ക്കുന്നതും വർഷം മുഴുവൻ ചക്ക തരുന്നതുമായ മുന്തിയ ഇനമാണിത്. 30 രൂപയ്ക്കാണ് തൈകൾ നൽകുന്നത്. 1600 തൈകളാണ് ഈ വർഷം വിതരണം ചെയ്യുന്നത്. ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, ടി.സി. മോഹനൻ, പി.എം. അബു, കൃഷി അസിസ്റ്റന്റുമാരായ പി.ആർ. ശുഭ, കെ. ഗിരിജ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..