വാടാനപ്പള്ളി : തീരദേശത്ത് ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് ഒറ്റയ്ക്ക് താമസിക്കുന്ന രണ്ടു സ്ത്രീകൾ. ജനുവരി നാലിന് തളിക്കുളം നമ്പിക്കടവിൽ താണിയത്ത് ഷാജിത കൊല്ലപ്പെട്ടിരുന്നു. സുഹൃത്തായ ഓട്ടോ ഡ്രൈവറായിരുന്നു പ്രതി. സ്വർണം നൽകാത്തതിന്റെ വൈരാഗ്യത്തിലാണ് ഹബീബുള്ള ഷാജിതയെ തുണികൊണ്ട് മൂക്കും വായും അടച്ച് കെട്ടി കൊലപ്പെടുത്തിയത്. നാട്ടുകാർ തടഞ്ഞുവെച്ച് ഇയാളെ പോലീസിന് കൈമാറി.
ഷാജിത കൊല്ലപ്പെട്ട് ഒരു മാസം തികയും മുമ്പാണ് ഗണേശമംഗലത്ത് റിട്ട. അധ്യാപിക വസന്ത വീട്ടുമുറ്റത്ത് കൊല്ലപ്പെട്ടത്. രണ്ട് സംഭവങ്ങളിലും പ്രതികളെ കൈയോടെ പിടികൂടാനായി എന്നത് പോലീസിന് ആശ്വാസമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..