തൃപ്രയാർ : വോട്ടർപട്ടിക അട്ടിമറിച്ച പഞ്ചായത്ത് സെക്രട്ടറിക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തളിക്കുളം മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തളിക്കുളം ഡിവിഷനിലെ വോട്ടർപട്ടിക പുതുക്കുന്നത് സെക്രട്ടറി അട്ടിമറിച്ചെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
മാർച്ചിന് ശേഷം നടന്ന പ്രതിഷേധസംഗമം കോൺഗ്രസ് നാട്ടിക ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് സി.വി. ഗിരി അധ്യക്ഷനായി. പി.എം. അമീറുദ്ദീൻ ഷാ, ഹിറോഷ് ത്രിവേണി, ഗഫൂർ തളിക്കുളം, സുമന ജോഷി, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, ഷീജ രാമചന്ദ്രൻ, പി.കെ. കാദർ, മുനീർ ഇടശ്ശേരി, പി.എസ്. സുൽഫിക്കർ എന്നിവർ പ്രസംഗിച്ചു. മീന രമണൻ, ശീലാവതി ബാബു, നീതു പ്രേംലാൽ, ജെസ്മി ജോഷി, ഫൈസൽ പുതുക്കുളം, സീനത്ത് അഷ്റഫ് എന്നിവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..