• സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ചാലക്കുടി സബ് ട്രഷറി ഓഫീസിന് മുന്നിൽ നടത്തുന്ന സത്യാഗ്രഹസമരത്തിന്റെ രണ്ടാംദിവസം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.ഒ. പൈലപ്പൻ ഉദ്ഘാടനം ചെയ്യുന്നു
ചാലക്കുടി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ നടത്തുന്ന പഞ്ചദിന സത്യാഗ്രഹ സമരത്തിന്റെ രണ്ടാംദിനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.ഒ. പൈലപ്പൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ കൊരട്ടി മണ്ഡലം പ്രസിഡന്റ് പി.കെ. ഏല്യാസ് അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എം. കുഞ്ഞുമൊയ്തീൻ, സംസ്ഥാന കൗൺസിലർ ഡോ. ജോസ് കുര്യൻ, ജോബി മാനുവൽ, ജോർജ് ഡി. മാളിയേക്കൽ, വി.സി. ബെന്നി, ജയ സുരേന്ദ്രൻ, കെ.എ. ദേവസി, എം.എ. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..