ലാപ്‌ടോപ്പ് വിതരണം


ചാവക്കാട് : നഗരസഭയുടെ 2022 -23 വർഷത്തെ ജനകീയാസൂത്രണപദ്ധതിപ്രകാരം മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്‌ടോപ്പ്, കോക്ലിയർ ഇംപ്ലാന്റേഷൻ സഹായധനം എന്നിവ വിതരണം ചെയ്തു. എൻ.കെ. അക്ബർ എം.എൽ.എ. വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ഷീജാ പ്രശാന്ത് അധ്യക്ഷയായി.

പദ്ധതിപ്രകാരം അഞ്ച് കുട്ടികൾക്ക് ആനുകൂല്യം ലഭിച്ചു. വയോജനങ്ങൾക്ക് ഉപകരണങ്ങൾ നൽകുന്ന പദ്ധതിപ്രകാരം 13 പേർക്ക് വീൽചെയറും നാലുപേർക്ക് വാക്കിങ് സ്റ്റിക്കും ഏഴുപേർക്ക് വാക്കറും വിതരണം ചെയ്തു. കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തിയ മൂന്നുപേർക്ക് 50,000 രൂപവീതം സഹായധനവും വിതരണം ചെയ്തു.

വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷാഹിന സലിം, സ്ഥിരം സമിതി അധ്യക്ഷരായ പി.എസ്. അബ്ദുൾ റഷീദ്, എ.വി. മുഹമ്മദ് അൻവർ, പ്രസന്ന രണദിവെ, കൗൺസിലർമാരായ എം.ആർ. രാധാകൃഷ്ണൻ, കെ.വി. സത്താർ എന്നിവർ പ്രസംഗിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..