• കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഭാഷാസമ്മേളനം ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യുന്നു
ചാവക്കാട് : ഉത്തരാധുനികത നിലനിർത്തുന്ന ഭാഷയാണ് അറബിയെന്ന് ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഭാഷാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിൽ, വാണിജ്യ മേഖലകളിൽ അറബിയുടെ പ്രാധാന്യം മനസ്സിലാക്കി ആവശ്യമായ പ്രോത്സാഹനം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ അറബി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തി ബി.എഡ്. കോഴ്‌സുകൾ ആരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കെ.എ.ടി.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. ഫാറൂഖ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് ഗസാലി, എം.പി. അബ്ദുൽ ഖാദർ, മുഹമ്മദലി മിഷ്‌കാത്തി, സുലൈമാൻ അസ്ഹരി, ടി. ഫൈസൽ, ടി. ഷറഫുദ്ദീൻ, കെ. അബൂബക്കർ, വി. ഷൗക്കത്തലി, ടി.പി. അബ്ദുൽ ഹഖ്, എം.എ. ലത്തീഫ്, മാഹിൻ ബാഖവി, ലത്തീഫ് സുല്ലമി, മുഹമ്മദ് അജ്മൽ കണ്ണൂർ തുടങ്ങിയവർ പ്രസംഗിച്ചു.
ഐ.ടി. കോൺഫറൻസ് ആർ.വി. അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി. അബ്ദുസലാം അധ്യക്ഷനായി. വനിതാ സമ്മേളനം സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു. പി.പി. നസീമ അധ്യക്ഷയായി. ഡോ. ആബിദ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി.
ശനിയാഴ്ച രാവിലെ വിദ്യാഭ്യാസസമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30-ന് ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്തെ കൂട്ടുങ്ങൽ ചത്വരത്തിൽ നടക്കുന്ന പൊതുസമ്മേളനം കെ.പി.എ. മജീദ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..