കയ്പമംഗലത്ത് കടൽഭിത്തി


കൊടുങ്ങല്ലൂർ : കടലോരമണ്ഡലമായ കയ്പമംഗലത്ത് ടെട്രാപോഡ് കടൽഭിത്തി നിർമാണത്തിന് ബജറ്റിൽ തുക വകകൊള്ളിച്ചത് തീരദേശവാസികൾക്ക് ആശ്വാസമാകുന്നു. ഹോട്ട്‌സ്‌പോട്ട് പദ്ധതിയിലൂടെ അഞ്ച് കോടി രൂപയാണ് കടലേറ്റം രൂക്ഷമായ ഇടങ്ങളിൽ ഭിത്തിനിർമാണത്തിനായി നീക്കിവെച്ചിട്ടുള്ളത്.

പെരിഞ്ഞനം കമ്യൂണിറ്റി ഹെൽത്ത് സെന്റർ പുതിയ കെട്ടിടത്തിനായി 10 കോടിയും എടത്തിരുത്തി കൂനൻപാലത്തിന് 1.5 കോടിയും ഉപ്പുംതുരുത്തി പാലത്തിന് മൂന്ന് കോടിയും വകയിരുത്തി.

എറിയാട് കേരളവർമ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയ കെട്ടിടത്തിന് ഒരുകോടിയും മതിലകം ഗ്രാമപ്പഞ്ചായത്ത് ഓഫീസ് കെട്ടിടനിർമാണത്തിന് മൂന്ന് കോടിയും അനുവദിച്ചിട്ടുണ്ട്.

കനോലി കനാൽ നവീകരണത്തിനായി 1.5 കോടി രൂപയാണ്‌ നീക്കിവെച്ചിരിക്കുന്നത്. അഴീക്കോട് സർക്കാർ ഹാച്ചറിക്ക്‌ രണ്ടുകോടി രൂപയും ശ്രീനാരായണപുരം പടിഞ്ഞാറേ വെമ്പല്ലൂർ വേക്കോട് കോളനി നവീകരണത്തിന് രണ്ട്‌ കോടിയും എടവിലങ്ങ് കാര അറുപതാംകോളനി നവീകരണത്തിന്‌ 1.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

എറിയാട് ആറാട്ടുവഴി പാലം, പെരിഞ്ഞനം പടിയൂർ ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചക്കരപ്പാടം പാലം എന്നിവയുടെ നിർമാണത്തിനായി ആറ് കോടി രൂപവീതവും വകയിരുത്തി.

എടവിലങ്ങിൽ ആധുനിക ശ്മശാനത്തിന് 1.5 കോടി, മതിലകം സബ്‌ രജിസ്ട്രാർ ഓഫീസ് നിർമാണത്തിന് ഒരുകോടി, എടത്തിരുത്തി ഐ.ടി.ഐ.യ്ക്ക് പുതിയ കെട്ടിടനിർമാണത്തിന്‌ 1.5 കോടി, ശ്രീനാരായണപുരം ജി.എൽ.പി.എസ്‌. ശതാബ്ദിമന്ദിരവും മിനി ഹാളും നിർമിക്കുന്നതിന് രണ്ടുകോടിയും അനുവദിച്ചിട്ടുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..