ഒല്ലൂർ : സുവോളജിക്കൽ പാർക്ക് ഉൾപ്പെടെ 140 കോടി രൂപയുടെ പദ്ധതികളാണ് ഒല്ലൂർ മണ്ഡലത്തിന് ഇത്തവണത്തെ ബജറ്റിൽ അനുവദിച്ചത്. പുത്തൂർ സെന്റർ വികസനം തുടർപ്രവർത്തനങ്ങൾക്കായി 25 കോടി രൂപ അനുവദിച്ചു.
പീച്ചി ടൂറിസം വികസനത്തിനായി അഞ്ചുകോടി രൂപയും ചിയ്യാരം വാക്കിങ് സ്ട്രീറ്റ് ടൂറിസം വികസനത്തിനായി രണ്ടുകോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പീച്ചി ഐ.ടി.ഐ. കെട്ടിടനിർമാണത്തിനായി 10 കോടി രൂപ മാറ്റിവെച്ചു.
വലക്കാവ് - താളിക്കുണ്ട് ആശാരിക്കാട്- മുരിക്കുംപാറ റോഡ് നവീകരണത്തിനായി എട്ട് കോടിയും ചവറാം പാടം മുരുക്കുംപാറ റോഡിനും കൂറ്റനാൽ കൊഴുക്കുള്ളി - മുളയം ആശ്രമം ജനപഥ് റോഡിനും പൊന്നൂക്കര-ചെമ്പംകണ്ടം റോഡിനും ആറു കോടി വീതവും അനുവദിച്ചു.
നാട്ടികയ്ക്ക് 117 കോടി തൃപ്രയാർ : സംസ്ഥാന ബജറ്റിൽ നാട്ടിക മണ്ഡലത്തിന് 117 കോടി രൂപയുടെ വികസന പദ്ധതികൾ. അവിണിശ്ശേരി- അറക്കത്താഴം പാലം നിർമാണത്തിനും അഞ്ച് കോടി രൂപ വകയിരുത്തി. ചേർപ്പ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം ഫുട്‌ബോൾ സ്‌റ്റേഡിയത്തിന് അഞ്ച് കോടി, ചേർപ്പ് സി.എച്ച്.സി.യിൽ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ഐ.പി. ബ്ലോക്ക്, ഫ്ളാറ്റ് ടൈപ്പ് ക്വാർട്ടേഴ്‌സ്, ലാബ് എന്നിവയ്ക്ക് കെട്ടിടം നിർമിക്കാൻ 25 കോടി.
ചേർപ്പ് ഗ്രാമപ്പഞ്ചായത്ത് മാർക്കറ്റ് കെട്ടിടം (അഞ്ച് കോടി), ശാസ്താംകടവ്-ചാക്യാർ കടവ് റോഡ് (അഞ്ച് കോടി), ചേർപ്പ്-തൃപ്രയാർ റോഡ് ( 9.5 കോടി), കിഴുപ്പിള്ളിക്കര നളന്ദ സ്‌കൂൾ ഗ്രൗണ്ട് നവീകരണം (അഞ്ച് കോടി), ചേനം-മുള്ളക്കര റോഡിൽ പാലങ്ങൾ (6.5 കോടി), കോടന്നൂർ-കുണ്ടോളിക്കടവ് റോഡ് (നാല് കോടി), കുണ്ടോളിക്കടവ്-പുള്ള് റോഡ് (എട്ട് കോടി), തളിക്കുളം- നമ്പിക്കടവ് സ്‌നേഹതീരം റോഡ് (3.5 കോടി), തേവർ റോഡ് (അഞ്ച് കോടി), പെരിങ്ങോട്ടുകര-കിഴുപ്പിള്ളിക്കര-കരാഞ്ചിറ-അഴിമാവ് കടവ് റോഡ് (ആറ് കോടി രൂപ).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..