സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം: സെലക്ഷൻ ട്രയൽസ് ആറിന്‌


1 min read
Read later
Print
Share

തൃശ്ശൂർ : തിരുവനന്തപുരം ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കുള്ള ജില്ലയിലെ സെലക്ഷൻ ട്രയൽസ് ആറിന് നടത്തും. ഗവ. എൻജിനീയറിങ് കോളേജ്, തൃശ്ശൂർ സ്‌പോർട്‌സ് ഡിവിഷൻ കുന്നംകുളം, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട എന്നീ കേന്ദ്രങ്ങളിലാണ് ട്രയൽസ്. രാവിലെ എട്ടുമുതൽ ആരംഭിക്കും. ഏതു ജില്ലക്കാരായ വിദ്യാർഥികൾക്കും ട്രയൽസിൽ പങ്കെടുക്കാം. ആറുമുതൽ 11 വരെയുള്ള ക്ലാസുകളിലേക്കുള്ള വിദ്യാർഥികൾക്കുവേണ്ടിയാണ് ട്രയൽസ്. 9, 10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സംസ്ഥാനതലത്തിൽ മെഡൽ നേടിയവർക്കുമാത്രമാണ് പ്രവേശനം അത്‌ലറ്റിക്‌സ്, ബോക്‌സിങ്, ജൂഡോ, ക്രിക്കറ്റ് (പെൺകുട്ടികൾ), തെയ്‌ക്വാൻഡോ (പെൺകുട്ടികൾ), വോളിബോൾ, ബാസ്‌കറ്റ് ബോൾ, ഹോക്കി, റെസ്‌ലിങ് എന്നീ ഇനങ്ങളിലേക്കാണ് ട്രയൽസ്. ഫുട്‌ബോളിനുള്ള സെലക്ഷൻ ട്രയൽ ഇതിനൊപ്പമില്ല. ജനന സർട്ടിഫിക്കറ്റും ആധാർ കാർഡും രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം. വിവരങ്ങൾക്ക് ഫോൺ- അത്‌ലറ്റിക്‌സ്- 9744583819, ബോക്‌സിങ്- 8078729176, ജൂഡോ- 9020523931, ക്രിക്കറ്റ്- 9745832762, തെയ്‌ക്വാൻഡോ- 9744934028, വോളിബോൾ- 9747620308, ബാസ്‌കറ്റ്‌ബോൾ- 9562374762, ഹോക്കി- 9747578311, റെസ്‌ലിങ്- 9847324168.

ട്രേഡ്‌സ്മാന്റെ ഒഴിവ്

തൃപ്രയാർ : ശ്രീരാമ ഗവ. പോളിടെക്‌നിക് കോളേജിലെ റഗുലർ കോഴ്‌സിൽ മെക്കാനിക്കൽ വിഭാഗത്തിൽ ഹീറ്റ് എൻജിൻ, ഹൈഡ്രോളിക്‌സ് എന്നിവയിൽ ട്രേഡ്‌സ്മാന്റെ ഓരോ ഒഴിവുണ്ട്. തിങ്കളാഴ്ച പത്തിന് കോളേജിൽ എത്തണം.

എഴുത്തുപരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് നിയമനം. ഫോൺ: 0487 2391239.

വൈദ്യുതി മുടങ്ങും

തൃശ്ശൂർ : പള്ളിക്കുളം പരിസരം, ബ്രദേഴ്സ് ലെയിൻ, പുത്തൻപള്ളി പരിസരം, കാൽഡിയൻ സെന്റർ, സിന്ദൂരം അപ്പാർട്ട്മെന്റ്, ശക്തൻ ടവർ എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ 6.30 വരെ വൈദ്യുതി മുടങ്ങും.

തൃശ്ശൂർ : കൂർക്കഞ്ചേരി, വെളിയന്നൂർ, പറവട്ടാനി, മിഷൻ ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ 10 മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..