• മുരിയാട് കുന്നത്തറ കോളനിയിൽ അംബേദ്‌കർ സ്വാശ്രയഗ്രാമം പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം
മുരിയാട് : കുന്നത്തറ കോളനിയിൽ കുടിവെള്ള പദ്ധതി വേണമെന്ന് നിവാസികൾ ആവശ്യപ്പെട്ടു. അംബേദ്‌കർ സ്വാശ്രയഗ്രാമം പദ്ധതിയുടെ ഭാഗമായി മന്ത്രി ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനായോഗത്തിലാണ് നിവാസികൾ ഇക്കാര്യം ആവശ്യപ്പെട്ടത്. ഒരു കോടി രൂപയാണ് കോളനിയിലെ അടിസ്ഥാന സൗകര്യവികസനത്തിനായി അനുവദിച്ചിരിക്കുന്നത്.
പ്രഥമ പരിഗണന കുടിവെള്ളത്തിന് നൽകണമെന്ന് പങ്കെടുത്തവർ ഒന്നടങ്കം ആവശ്യപ്പെട്ടു. കുടിവെള്ള പദ്ധതിക്കാവശ്യമായി വരുന്ന തുകയുടെ കണക്കെടുക്കാൻ നിർമിതികേന്ദ്രയോട് മന്ത്രി നിർദേശം നൽകി. ഓരോ വർഷവും ഓരോ പട്ടികജാതി കോളനികളെ തിരഞ്ഞെടുത്ത് അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്ന പദ്ധതിയാണ് അംബേദ്‌കർ സ്വാശ്രയഗ്രാമം. വീടുകളുടെ അറ്റകുറ്റപ്പണി, റോഡ് നവീകരണം, കമ്മ്യൂണിറ്റി ഹാൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തുടങ്ങിയവയാണ് പദ്ധതിയിൽ ഉദ്ദേശിച്ചിരുന്നത്.
മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം വിപിൻ, ജിനി സതീശൻ, ശ്രീജിത്ത് പട്ടത്ത്, പട്ടികജാതി വികസന ഓഫീസർ പ്രീത, എസ്.സി. പ്രൊമോട്ടർ ചിഞ്ചു, എസ്.സി. അക്രെഡിറ്റഡ് എൻജിനീയർ ഐശ്വര്യ തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..