Caption
മങ്ങാട് : മങ്ങാട് മങ്ങാട്ടുകാവ് അയ്യപ്പൻ ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണിവേല വിവിധ പരിപാടികളോടെ ആഘോഷിച്ചു.
രാവിലെ വേല, പറയെടുപ്പ്, ഉച്ചതിരിഞ്ഞ് മേജർ സെറ്റ് പഞ്ചവാദ്യത്തോടുകൂടിയ എഴുന്നള്ളിപ്പ്, മേളം, ഭഗവതി എഴുന്നള്ളിപ്പ്, കുതിരവേല.
കോട്ടപ്പുറം, കാഞ്ഞിരക്കോട്, കൊടുമ്പ്, ചിറ്റണ്ട കിഴക്കുമുറി, കുണ്ടന്നൂർ തുരുത്ത്, ചിറ്റണ്ട പടിഞ്ഞാറ്റുമുറി, കുമ്പളങ്ങാട്, തൃക്കണപതിയാരം, മങ്ങാട് ദേശക്കുതിരകൾ വേലയിൽ പങ്കാളികളായി. വൈകീട്ട് പൂതൻ, തിറ, തേര്, മേളം, കാവടി, രാത്രി ഗാനമേള, മേജർ സെറ്റ് പഞ്ചവാദ്യം.
ഞായറാഴ്ച പുലർച്ചെ തായമ്പക, രാവിലെ ആറിന് കാർത്തികവേല, കളരിപ്പറ, മേളം, താലം. ഒമ്പതിന് ഉപചാരംചൊല്ലി പിരിയുന്നതോടെ വേല ആഘോഷം സമാപിക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..