മുരിയാട് : പഞ്ചായത്തിൽ വയോജനങ്ങൾക്ക് നൽകുന്നതിനായി കൊണ്ടുവന്ന കട്ടിലുകൾക്ക് ഗുണനിലവാരം കുറവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിതരണം നിർത്തി. പട്ടികജാതി വിഭാഗങ്ങൾക്കായി 141 കട്ടിലുകളാണ് വിതരണം ചെയ്യുന്നതിന് തീരുമാനിച്ചിരുന്നത്.
ഇതിനായി മൂന്ന് ഏജൻസികളിൽനിന്ന് ക്വട്ടേഷൻ സ്വീകരിച്ചു. ഇവർ നൽകിയ സാമ്പിളുകളുടെ ഗുണമേന്മ ത്യാഗരാജാർ പോളിടെക്‌നിക്കിലെ സാങ്കേതിക വിദഗ്‌ധർ പരിശോധിക്കുകയും അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിഡ്‌കോയ്ക്ക് കട്ടിലുകൾ വിതരണം ചെയ്യുന്നതിനുള്ള കരാർ നൽകുകയും ചെയ്തു.
ഒരു കട്ടിലിനു 4098 രൂപയാണ് സിഡ്‌കോ കണക്കാക്കിയിരുന്നത്.
എന്നാൽ വിതരണം ചെയ്യാൻ തുടങ്ങിയപ്പോഴാണ് നേരത്തെ നൽകിയ കട്ടിലിൽനിന്ന് മാറി ഗുണനിലവാരം കുറഞ്ഞ കട്ടിലുകളാണെന്ന് സംശയം തുടർന്നത്.
ഇതിനെ തുടർന്ന് കട്ടിലുകളുടെ വിതരണം നിർത്തിവെച്ചു. അതേസമയം ഗുണനിലവാരമുറപ്പാക്കി മാത്രമേ കട്ടിലുകൾ വിതരണം ചെയ്യാൻ പാടുള്ളുവെന്നും ഇതിൽ ഒരു തരത്തിലുമുള്ള അഴിമതി അനുവദിക്കില്ലെന്നും കോൺഗ്രസ് അംഗങ്ങളായ തോമസ് തൊകലത്ത്, ശ്രീജിത്ത് പട്ടത്ത്, സേവ്യർ ആളൂക്കാരൻ, കെ. വൃന്ദകുമാരി, ജിനി സതീശൻ, നിത അർജുനൻ എന്നിവർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..