അമിത് ഷായ്ക്ക് ഒപ്പം രാജേഷ് എടുത്ത സെൽഫി
തൃശ്ശൂർ : ശക്തൻ കൊട്ടാരത്തിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയ്ക്കെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് രാജേഷ് വെട്ടിത്തുറന്ന് ഒരുകാര്യം ചോദിച്ചു, ഒരു സെൽഫി എടുത്തോട്ടെ..? സുരക്ഷാ ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്ന ചില ബി.ജെ.പി. നേതാക്കളും ഇത് വിലക്കിയെങ്കിലും അമിത് ഷാ അവരെ തടഞ്ഞുകൊണ്ട് പറഞ്ഞു. ‘എടുത്തോളൂ.. അതിന് ഒരു തടസ്സവുമില്ല.’
പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുലം വിദ്യാമന്ദിരം സ്കൂളിലെ സാമൂഹികശാസ്ത്ര അധ്യാപകനാണ് അവിണിശ്ശേരി സ്വദേശിയായ എം.എസ്. രാജേഷ്. ചടങ്ങിലെത്തിയ ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി സദ്ഭവാനന്ദയോടൊപ്പം എത്തിയതായിരുന്നു രാജേഷ്. അങ്ങനെയാണ് ശക്തന്റെ സ്മൃതിമണ്ഡപത്തിന് സമീപം രാജേഷിന് എത്താനായത്. പുഷ്പാർച്ചനയ്ക്കുശേഷം അമിത് ഷാ സ്മൃതികുടീരം വലംവയ്ക്കവേയാണ് രാജേഷിന്റെ അപ്രതീക്ഷിത ചോദ്യവും അമിത് ഷായുടെ അനുമതിനൽകലും ഉണ്ടായത്. സെൽഫി എടുക്കാനായി രാജേഷ് ഫോൺ എടുത്തപ്പോൾ ചാർജില്ലായിരുന്നു. സമീപത്തുണ്ടായിരുന്ന ശ്രീകേഷ് വെള്ളാനിക്കരയുടെ ഫോൺ വാങ്ങിയാണ് സെൽഫി എടുത്തത്. അങ്ങനെ സെൽഫിയിൽ ശ്രീകേഷും ഉൾപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..