മങ്ങാട് : പിങ്ക് കഫേ റോഡരികിൽനിന്ന് മാറ്റിസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പഞ്ചായത്തംഗങ്ങൾ എരുമപ്പെട്ടി പഞ്ചായത്ത് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. പൊതുമരാമത്ത് വകുപ്പ് അന്വേഷണം നടത്തി, റോഡിലാണ് പിങ്ക് കഫേ സ്ഥാപിച്ചിട്ടുള്ളതെന്ന് ബോധ്യപ്പെട്ടിരുന്നു.
വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാരുടെ ജീവന് ഭീഷണിയായ കഫേ റോഡിൽനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്ക് അസി. എക്സി. എൻജിനീയർ കത്ത് നൽകിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടിട്ടും പിങ്ക് കഫേ മാറ്റാൻ പഞ്ചായത്ത് തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയത്. എം.സി. ഐജു, റീന വർഗീസ്, മാഗി അലോഷ്യസ്, പി.കെ. മാധവൻ, റിജി ജോർജ്, സതി മണികണ്ഠൻ എന്നിവരാണ് പ്രതിഷേധിച്ചത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..