• മുരിയാട് പഞ്ചായത്തിൽ സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഡെസ്റ്റിനേഷൻ ടൂറിസം പദ്ധതിയുടെ വിശദപദ്ധതിരേഖ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി പ്രകാശനം ചെയ്യുന്നു
മുരിയാട് : സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഡെസ്റ്റിനേഷൻ ടൂറിസം പദ്ധതിയിൽ മുരിയാട് പഞ്ചായത്തും. പുല്ലൂർ പൊതുമ്പുചിറ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിയാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത്. പദ്ധതിയുടെ വിശദപദ്ധതിരേഖ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പ്രകാശനം ചെയ്തു. ടൂറിസം വകുപ്പ്, എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ട്, വേളൂക്കര ഗ്രാമപ്പഞ്ചായത്ത് എന്നിവയുടെ സഹകരണത്തിലാണ് പദ്ധതി നടപ്പാക്കുക.
ലൈറ്റിങ്, മിനി പാർക്ക്, ബോട്ടിങ്, ഫുഡ് കിയോസ്‌ക്കുകൾ, ടേക്ക് എ ബ്രേക്ക് എന്നിവ നിർമിക്കും. പുതിയ തൊഴിലവസരങ്ങളും സംരംഭങ്ങളും പദ്ധതിയുടെ ഭാഗമായി നിലവിൽവരും. അന്തിമാനുമതി ലഭിച്ചാൽ ആറ് മാസംകൊണ്ട് ടൂറിസം പദ്ധതി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടൂറിസം പദ്ധതിക്കൊപ്പം അനുബന്ധമായി സമീപപ്രദേശത്തെ ജലവിതാനം ക്രമീകരിക്കുന്നതിനായി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയും ഷട്ടറുകളും മോട്ടോർ പമ്പുസെറ്റും സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി പറഞ്ഞു.
കാർഷിക- ജലസേചന - കുടിവെള്ള മേഖലയിൽ വരുംവർഷങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ അനുബന്ധപദ്ധതികൾ വഴി കഴിയുമെന്നാണ് കരുതുന്നത്. വൈസ് പ്രസിഡന്റ് സരിതാ സുരേഷ് അധ്യക്ഷയായിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.പി. പ്രശാന്ത്, കെ.യു. വിജയൻ, രതി ഗോപി, ഭരണസമിതിയംഗം തോമസ് തൊകലത്ത്, പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി റജി പോൾ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..