മുരിയാട് : ശുചിത്വരംഗത്ത് നിർണായക ഇടപെടൽ നടത്തുന്ന ഗ്രീൻ സാനിറ്റേഷൻ, സമഗ്രാരോഗ്യപദ്ധതിയായ ജീവധാര, ആസ്തി ഡിജിറ്റൈസേഷൻ ഡിജിറ്റൽ സാക്ഷരത കാമ്പയിനുമായി ഡി.ജി. മുരിയാട് തുടങ്ങിയ നൂതനനിർദേശങ്ങളുമായി മുരിയാട് ഗ്രാമപ്പഞ്ചായത്ത് ബജറ്റ്.
29.52 കോടി വരവും 28.70 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിതാ സുരേഷ് അവതരിപ്പിച്ചു. ഭവനനിർമാണപദ്ധതികൾക്ക് 3.25 കോടിയും ടൂറിസം പദ്ധതികൾക്ക് 75 ലക്ഷവും യുവജനക്ഷേമത്തിന് 55 ലക്ഷവും കാർഷിക ജലസേചന മേഖലക്ക് 1.80 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. അങ്കണവാടി കുട്ടികൾക്കും ഭിന്നശേഷിക്കാർക്കുമുള്ള പ്രത്യേക പദ്ധതികൾക്കും ബജറ്റിൽ നിർദേശമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..