അതിരപ്പിള്ളി : പഞ്ചായത്തിൽ 231 വയോജനങ്ങൾക്ക് കണ്ണടകൾ നൽകി. 13 വാർഡുകളിലുംപെട്ടവർക്ക് നേരത്തെ നടത്തിയ നേത്രരോഗപരിശോധനാ ക്യാമ്പിന്റെ ആദ്യ ഘട്ടമായിട്ടായിരുന്നു കണ്ണടവിതരണം. ഇതിന്റെ രണ്ടാംഘട്ടത്തിൽ തിമിരശസ്ത്രക്രിയയും ഡയബറ്റിക് റെറ്റിനോപതി ചികിത്സയും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. വെറ്റിലപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പരിപാടി .
പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ കുടുംബസംഗമവും വയോജനങ്ങൾക്കുള്ള കണ്ണട വിതരണവും പഞ്ചായത്ത് പ്രസിഡന്റ് ആതിരാ ദേവരാജൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന പാലിയേറ്റീവ് അംഗത്തെ ആദരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. പ്രശാന്ത് മാത്യു, വൈസ് പ്രസിഡന്റ് സൗമിനി മണിലാൽ, കെ.കെ. റിജേഷ്, സി.സി. കൃഷ്ണൻ, സനീഷാ ഷെമി തുടങ്ങിയവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..