• എൻജിൻ നിലച്ച് അഴീക്കോട് ആഴക്കടലിൽ കുടുങ്ങിയ മീൻപിടിത്ത ബോട്ടും തൊഴിലാളികളെയും ഫിഷറീസ് വകുപ്പ് കരയിലെത്തിക്കുന്നു
അഴീക്കോട് : ബോട്ടിന്റെ എൻജിൻ നിലച്ച് ആഴക്കടലിൽ കുടുങ്ങിയ മീൻപിടിത്തത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷിച്ച് കരയിലെത്തിച്ചു.
ബുധനാഴ്ച രാവിലെ എട്ടരയോടെ അഴീക്കോടിന് വടക്കുപടിഞ്ഞാറ് പത്ത് നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് സംഭവം. മുനമ്പം പള്ളിപ്പുറം സ്വദേശി ഒബ്‌സർട്ട് ആന്റണിയുടെ ഉടമസ്ഥതയിലുള്ള ക്യൂൻ മേരി എന്ന ബോട്ടിലെ തൊഴിലാളികളാണ് ആഴക്കടലിൽ കുടുങ്ങിയത്. ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചതിനെത്തുടർന്ന് ഫിഷറീസ് അസി. ഡയറക്ടർ സുലേഖയുടെ നിർദേശാനുസരണമായിരുന്നു രക്ഷാപ്രവർത്തനം.
മറൈൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരായ ഷൈബു, വി.എൻ. പ്രശാന്ത്കുമാർ, ഷിനിൽകുമാർ, റസ്‌ക്യൂ ഗാർഡുമാരായ ഷിഹാബ്, ഫസൽ, ബോട്ട് സ്രാങ്ക് ദേവസി, റോക്കി എന്നിവർ നേതൃത്വം നൽകി. ജില്ലയിൽ രക്ഷാപ്രവർത്തനത്തിന് ഫിഷറീസ് വകുപ്പിന്റെ രണ്ട് ബോട്ടുകൾ ചേറ്റുവയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറൈൻ എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷൻ അഴീക്കോട്ടും സജ്ജമാണെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അനിത പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..