• ബൈക്കിടിച്ച് തകർന്ന കാറിന്റെ മുൻവശം
ഇരിങ്ങാലക്കുട : പത്താം ക്ലാസ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് സ്കൂട്ടറിലും കാറിലും ഇടിച്ചശേഷം മറ്റൊരു ബൈക്കിനുമുകളിലേക്ക് വീണു. ബൈക്കിലുണ്ടായിരുന്ന രണ്ട് വിദ്യാർഥികളടക്കം മൂന്നുപേർക്ക് പരിക്കേറ്റു.
ബുധനാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിയോടെ ഠാണാവ് ഭാഗത്തുനിന്ന് വേഗത്തിൽ വന്നിരുന്ന വിദ്യാർഥികളുെട ബൈക്ക് കനറാ ബാങ്ക് പരിസരത്തുവെച്ച് എതിരേ വന്നിരുന്ന സ്‌കൂട്ടറിലാണ് ആദ്യമിടിച്ചത്.
സ്‌കൂട്ടർ യാത്രക്കാരിയായ ഇരിങ്ങാലക്കുട തെക്കേ അങ്ങാടി എടപ്പിള്ളി വീട്ടിൽ റീത്തയ്ക്ക് പരിക്കേറ്റു. ഇവരെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിർത്താതെ പോയ ൈബക്ക് സ്നേഹ ഹോട്ടലിന് മുൻപിലായി എതിരേ വന്നിരുന്ന കാറിലിടിച്ച് സമീപത്ത് നിർത്തിയിരുന്ന ബൈക്കിന് മുകളിലേക്കുവീണു. കാറിന്റെ മുൻവശം തകർന്നിട്ടുണ്ട്. പരിക്കേറ്റ ബൈക്ക് യാത്രക്കാരായ വിദ്യാർഥികളെ ഇരിങ്ങാലക്കുട പോലീസിന്റെ നേതൃത്വത്തിൽ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..