അതിരപ്പിള്ളി : പഞ്ചായത്തിലെ ആദിവാസിവിഭാഗത്തിന്റെ സമഗ്രവികസനത്തിനായി നടപ്പാക്കുന്ന അതിരപ്പിള്ളി ട്രൈബൽ വാലി കാർഷികപദ്ധതിയുടെ കാലാവധി രണ്ടുവർഷത്തേക്ക് കൂടി നീട്ടണമെന്നാവശ്യപ്പെട്ട് നടപടികൾ സ്വീകരിക്കാൻ കൃഷിമന്ത്രി പി. പ്രസാദ് നിർദേശിച്ചു.
പദ്ധതി പൂർത്തിയാകാത്തതിനാൽ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സനീഷ്‌കുമാർ ജോസഫ് എം.എൽ.എ. കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് മന്ത്രി കൃഷിഡയറക്ടർക്ക് നിർദേശം നൽകിയതെന്ന് എം.എൽ.എ. അറിയിച്ചു. കോവിഡ് മൂലമുണ്ടായ നിയന്ത്രണങ്ങൾ പദ്ധതി നടത്തിപ്പിനെ സാരമായി ബാധിച്ചിരുന്നു.
പദ്ധതിക്ക് കീഴിൽ നട്ടുവളർത്തിയ ദീർഘകാലവിളകളുടെ തുടർപരിപാലനത്തിനും പദ്ധതിക്കായി രൂപവത്‌കരിച്ച ഫാർമർ ഓർഗനൈസേഷനുകൾ പ്രവർത്തന ക്ഷമമാകുന്നതിനും ഉത്പന്നവിപുലീകരണവും കയറ്റുമതിയും ആരംഭിക്കുന്നതിനും കൂടുതൽ സമയം ആവശ്യമുണ്ട്. പദ്ധതി പൂർണതോതിൽ ഗുണകരമാകുന്നതിനും സമയം ആവശ്യമാണെന്ന് യോഗം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..