കൊടുങ്ങല്ലൂർ : ആല ഗോതുരുത്ത് റോഡിൽ ഇനി മുട്ടോളം വെള്ളത്തിൽ സഞ്ചരിക്കേണ്ട. പരിഹാരമായി റോഡ് നവീകരണത്തിന് തുക അനുവദിച്ചു.
സഞ്ചാരയോഗ്യമായ റോഡുണ്ടെങ്കിലും നല്ല വേനലിൽപോലും മുട്ടിനൊപ്പം വെള്ളം നീന്തേണ്ട സ്ഥിതിയാണിപ്പോൾ. കനോലി കനാലിൽ അനുഭവപ്പെടുന്ന വേലിയേറ്റമാണ് റോഡിൽ വെള്ളം കയറാൻ കാരണം.
വിഷയം ഇ.ടി. ടൈസൺ എം.എൽ.എ.യുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് അദ്ദേഹം സ്ഥലം സന്ദർശിക്കുകയും പ്രത്യേക ശുപാർശപ്രകാരം ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ റോഡ് പണിയാൻ ഭരണാനുമതി നൽകുകയും ചെയ്തു.
ആവശ്യമായ സ്ഥലങ്ങളിൽ കലുങ്കുകൾ നിർമിച്ചും റോഡിന്റെ ഉയരം കൂട്ടിയും ഇന്റർലോക്ക് കട്ടകൾ വിരിച്ചും ബാക്കിയുള്ള സ്ഥലങ്ങളിൽ ആധുനികനിലവാരത്തിലുള്ള ടാറിടലും നടത്തും. ഇതിനായി രണ്ട് കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..