താണിശ്ശേരി : ചുങ്കത്ത് ഒഴിഞ്ഞ പറമ്പിൽനിന്ന് 70 കിലോയോളം കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സ്‌പെഷ്യൽ ബ്രാഞ്ച് കാട്ടൂർ ഓഫീസർ ഫെബിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു പോലീസ് പരിശോധന നടത്തിയത്. ചുങ്കം കപ്പേളയ്ക്കടുത്തുള്ള പറമ്പിൽ നാൽപതോളം പായ്ക്കറ്റുകളിലായിട്ടാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവിന് മാസങ്ങൾ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇരിങ്ങാലക്കുട ഐ.എസ്.എച്ച്.ഒ. അനീഷ് കരീം, കാട്ടൂർ, ഇരിങ്ങാലക്കുട എസ്.ഐ.മാരായ ഹബീബ്, അനിൽ, സുദർശനൻ, കെ.പി. ജോർജ്, സി.പി.ഒ.മാരായ ലൈജു, സന്തോഷ്, സജിപാൽ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..