ചേലക്കര : അന്തിമാഹാകാളൻകാവ് വേല ശനിയാഴ്ച ആഘോഷിക്കും. പങ്ങാരപ്പിള്ളി, ചേലക്കര, വെങ്ങാനെല്ലൂർ-ചേലക്കോട്, കുറുമല, തോന്നൂർക്കര ദേശങ്ങളാണ് പ്രധാന പങ്കാളികൾ.
രാവിലെ കാവിൽ വിശേഷാൽപൂജകൾ, ഭഗവത്‌സേവ, ചുറ്റുവിളക്ക്, ദീപാരാധന എന്നിവ നടക്കും. തുടർന്ന് ചേലക്കര, പങ്ങാരപ്പിള്ളി ദേശങ്ങളുടെ ഈടുവെടിവഴിപാട്.
പൈതൃകാചാരങ്ങളാൽ സമ്പന്നമാണ് വേലയാഘോഷം. കാളി-ദാരിക സംവാദവും തേർത്തട്ടിലേറിയുള്ള കാവിലെ പ്രദക്ഷിണവും ഞായറാഴ്ച പുലർച്ചെ ഉണ്ടാകും.
തുടർന്ന് കാളി ദാരികനെ വധിക്കുന്ന പ്രതീകാത്മക ചടങ്ങും അർധരാത്രിയോടെ അഞ്ച് ദേശങ്ങളുടെ വെടിക്കെട്ടും നടക്കും.
പങ്ങാരപ്പിള്ളി, ചേലക്കര, വെങ്ങാനെല്ലൂർ-ചേലക്കോട്, തോന്നൂർക്കര, കുറുമല എന്നിങ്ങനെയാണ് യഥാക്രമം വെടിക്കെട്ട് നടക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..