• അയിനൂർ ഗാന്ധി റോഡിൽ അയ്യമ്മലക്കുന്നിൽ നടന്നുവന്നിരുന്ന മണ്ണെടുപ്പ്
പഴഞ്ഞി : അയിനൂർ ഗാന്ധി റോഡിൽ സ്ഥിതിചെയ്യുന്ന അയ്യമ്മലക്കുന്നിനെ മണ്ണുമാഫിയക്ക് വിട്ടുകൊടുത്ത് കൊല്ലരുതെന്ന് ബി.ജെ.പി. ഭാരവാഹികൾ പറഞ്ഞു. വീട് വയ്ക്കാനാണെന്ന പെർമിറ്റ് കൈക്കലാക്കി മണ്ണെടുപ്പ് കാലങ്ങളായി നടക്കുകയാണ്. ഇത് അറിഞ്ഞിട്ടും വീണ്ടും വീണ്ടും മണ്ണെടുക്കുന്നതിന് അനുമതി നൽകുന്ന നടപടി പൊതുജനങ്ങളെ കൊലയ്ക്കുകൊടുക്കാനുള്ള പാസാണെന്നും ബി.ജെ.പി. നേതാക്കൾ കുറ്റപ്പെടുത്തി.
അയ്യമ്മലക്കുന്നിൽ അയ്യമ്മലക്കാവ് ക്ഷേത്രവും കാട്ടകാമ്പാൽ ഗ്രാമപ്പഞ്ചായത്തിന്റെ വാതകശ്മാശനവും സുബ്രഹ്മണ്യക്ഷേത്രവും ജുമാ മസ്ജിദും അങ്കണവാടിയും നിലകൊള്ളുന്നുണ്ട്. കൂടാതെ ഒട്ടേറെ കുടുംബങ്ങളും താമസിക്കുന്നു. ഇവയെല്ലാം സംരക്ഷിക്കുന്നതിന് അയ്യമ്മലക്കുന്നിലെ മണ്ണെടുപ്പ് പൂർണമായി നിർത്തുന്നതിന് അധികൃതർ തയ്യാറാകണം.
മണ്ണെടുപ്പിന് ജിയോളജിവകുപ്പും കാട്ടകാമ്പാൽ പഞ്ചായത്തും ഇനി അനുമതി നൽകരുതെന്നും ബി.ജെ.പി. കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് രജീഷ്, അയിനൂർ, മണ്ഡലം ജനറൽ സെക്രട്ടറി പി.ജെ. ജെബിൻ, കാട്ടകാമ്പാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബൈജു പട്ടിത്തടം, ഭാരവാഹികളായ കെ.വി. ഷൈജു, ഷാജു, അശ്വിൻ പ്രകാശ്, ടി.ജി. ലവിഷ് തുടങ്ങിയവർ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..