തൃശ്ശൂർ : വിലക്കയറ്റം തടയുക, പട്ടികജാതി - വർഗ വിഭാഗങ്ങൾക്കെതിരേയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എസ്.സി. - എസ്.ടി. ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. അഖിലകേരള പുലയോദ്ധാരണസഭാ സംസ്ഥാന ജനറൽ സെക്രട്ടറി യു.കെ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു.
എസ്.സി. - എസ്.ടി. ഫെഡറേഷൻ ജില്ലാ ചെയർപേഴ്സൺ അജിതാ നാരായണൻ അധ്യക്ഷയായി. കൃഷ്ണൻകുട്ടി ചേറൂർ, ഉണ്ണി നടവരമ്പ്, പി.കെ. ബാബു, സജീവൻ കള്ളിച്ചിത്ര, ടി.വി. മോഹനൻ, എ.സി. ശിവരാജ്, നീതു അനിൽ, സിന്ധു പ്രസാദ്, ജിഷാ അജയൻ, എ.കെ. സന്തോഷ്, വിജയൻ വല്ലച്ചിറ, കെ.എസ്. കൃഷ്ണൻ, ഫെഡറേഷൻ സംസ്ഥാന ചെയർമാൻ സന്തോഷ് മുല്ല എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..