തൃശ്ശൂർ : വൃക്കയിലെ കല്ല് നീക്കംചെയ്യൽ ശസ്ത്രക്രിയ നടത്തിയശേഷം തുടർപരിചരണത്തിലെ അശ്രദ്ധമൂലം രോഗി മരിച്ചെന്ന ഹർജിയിൽ സ്വകാര്യ ആശുപത്രിക്കും ചികിത്സിച്ച നാലു ഡോക്ടർമാർക്കുമെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് സമൻസയക്കാനാണ് തൃശ്ശൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് റിനോ ഫ്രാൻസിസ് സേവ്യർ ഉത്തരവിട്ടത്. തൃശ്ശൂർ അശ്വിനി ആശുപത്രി, ഇവിടെ ചികിത്സിച്ചിരുന്ന ഡോ. എ.സി. വേലായുധൻ, ഡോ. പ്രമോദ്, ഡോ. സുകുമാരൻ, ഡോ. ഫാബിയാൻ എന്നിവരുടെ പേരിൽ കേസെടുക്കാനാണ് നിർദേശം.
2015-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂനംമൂച്ചി ചൂണ്ടപറമ്പിൽ വിനോദൻ(42) ആണ് മരിച്ചത്. തുടർചികിത്സയിലെ അപാകം മൂലമാണ് മരണം സംഭവിച്ചതെന്നു കാണിച്ച് വിനോദന്റെ ഭാര്യ പി.എച്ച്. ധന്യയാണ് ഹർജി ഫയൽ ചെയ്തത്. പരാതിക്കാരിക്കുവേണ്ടി അഡ്വ. കെ.ബി. മോഹൻദാസ്, അഡ്വ. ശ്രീജിത്ത് ടി. മോഹൻ എന്നിവർ ഹാജരായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..