തൃശ്ശൂർ : ചെട്ടിയങ്ങാടി മാരിയമ്മൻ ക്ഷേത്രത്തിൽ മഹാകുംഭാഭിഷേക ചടങ്ങുകൾക്ക് വെള്ളിയാഴ്ച തുടക്കമായി. വൈകീട്ട് ആചാര്യവരണത്തിന്റെ ഭാഗമായി നൂറണിഗ്രാമം രാമമൂർത്തി ഭട്ടാചാര്യരെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. തുടർന്നുള്ള ദിവസങ്ങളിലെ കർമങ്ങൾക്കും ചടങ്ങുകൾക്കും അദ്ദേഹം കാർമികത്വം വഹിക്കും.
ആചാര്യവരണത്തിനുശേഷം വിഘ്നേശ്വര പൂജ, അനുജ്ഞ പുണ്യാഹം, വാസ്തുശാന്തി, അംങ്കുരാർപ്പണം, പ്രതിസരം, ദീപാരാധന എന്നിവയും നടന്നു. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായാണ് കുംഭാഭിഷേകം നടക്കുന്നത്.
തിങ്കളാഴ്ച രാവിലെ ഗണപതിഹോമവും 10.30-ന് മഹാകുംഭാഭിഷേകവും തുടർന്ന് ദീപാരാധന, മഹാദാശീർവാദം, 12 മുതൽ അന്നദാനം എന്നിവയും നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..