പെരുമ്പിലാവ് : കടവല്ലൂർ പഞ്ചായത്തിലെ ആൽത്തറ കോടതിപ്പടിയിൽ കിണറ്റിൽ വീണ സ്ത്രീയെ അഗ്നി രക്ഷാ സേന രക്ഷിച്ചു. മണാലത്തുവളപ്പിൽ അസീന(33)യാണ് കിണറ്റിൽ വീണ് അര മണിക്കൂറിലേറെ കയറിൽ പിടിച്ചുനിന്നത്.
സേനാംഗങ്ങളെത്തി വലയിറക്കിയാണ് ഇവരെ കയറ്റിയത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ. ജയകുമാർ, എം.ജി. ആദർശ്, സി. ഹരിക്കുട്ടൻ, വി. സുധീഷ്, രഞ്ജിത്ത്, ശരത് സ്റ്റാലിൻ, അനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..