പാവറട്ടി : വിളക്കാട്ടുപാടം ദേവസൂര്യ കലാവേദിക്ക് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ഇത്തവണത്തെ ജില്ലാ തല യുവജന ക്ലബ്ബ് പുരസ്‌കാരം. 30,000 രൂപയും ഉപഹാരവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. യുവജനക്ഷേമബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആയിരത്തോളം സജീവ ക്ലബ്ബുകളിൽനിന്ന് ജില്ലാ കളക്ടർ ചെയർമാനായ സമിതിയാണ് അവാർഡ് നിർണയം നടത്തിയത്.
ദേവസൂര്യയിൽ നടത്തിക്കൊണ്ടിരിക്കുന്ന മത്സ്യകൃഷി, ജൈവ കൃഷി, കാലിവളർത്തൽ, ചലച്ചിത്രോത്സവം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയാണ് അവാർഡിന് പരിഗണിച്ചത്. രണ്ടാംതവണയാണ് ജില്ലാ യുവജന ക്ലബ്ബ് പുരസ്കാരം നേടുന്നത്. ശനിയാഴ്ച ആലപ്പുഴ ടൗൺഹാളിൽ മന്ത്രി സജി ചെറിയാൻ പുരസ്‌കാരം വിതരണം ചെയ്യും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..