ചാവക്കാട് : ഹോട്ടലിൽനിന്ന് വാങ്ങിയ ചില്ലി ചിക്കൻ കഴിച്ചതിനെത്തുടർന്ന് അമ്പത്തിരണ്ടുകാരൻ മരിച്ച സംഭവത്തിൽ ചികിത്സയിലുള്ള മക്കളുടെ ആരോഗ്യനില മെച്ചപ്പെട്ടു. കടപ്പുറം കറുകമാട് പുതുവീട്ടിൽ പ്രകാശനാണ് ഛർദിയും വയറിളക്കവും ബാധിച്ച് അവശനിലയിലായി വ്യാഴാഴ്ച മരിച്ചത്. പ്രകാശനുണ്ടായ അതേ രോഗലക്ഷണങ്ങളോടെ മക്കളായ പ്രവീണും (22), സംഗീത(16)യും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രകാശന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഇരുവരെയും വെള്ളിയാഴ്ച രാവിലെ കടപ്പുറം കറുകമാട്ടെ വീട്ടിലെത്തിച്ചു. ചടങ്ങിനുശേഷം ഇവരെ തിരികെ ആശുപത്രിയിലാക്കി.
ഉച്ചയോടെ കടപ്പുറം പഞ്ചായത്ത് ശ്മശാനത്തിലായിരുന്നു പ്രകാശന്റെ സംസ്‌കാരം. ചൊവ്വാഴ്ച രാത്രി അഞ്ചങ്ങാടിയിലെ ഹോട്ടലിൽനിന്ന് വാങ്ങിയ ചില്ലി ചിക്കൻ കഴിച്ചശേഷമാണ് ഇവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. ലാബ് റിപ്പോർട്ടും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും വന്നതിനുശേഷമേ കൂടുതൽ നടപടികളിലേക്ക് കടക്കാൻ കഴിയൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..