• സ്പിന്നിങ് മില്ലിനു മുന്നിൽ തൊഴിലാളികളുടെ റിലേ സമരം
വടക്കാഞ്ചേരി : ഫെബ്രുവരി ആറിനു ലേഓഫ് ചെയ്ത തൃശ്ശൂർ സഹകരണ സ്പിന്നിങ് മിൽ തുറന്നു പ്രവർത്തിപ്പിക്കണമെന്നാവശ്യവുമായി തൊഴിലാളി യൂണിയനുകൾ മില്ലിന്റെ കവാടത്തിൽ റിലേ സമരം തുടങ്ങി. ഐ.എൻ.ടി.യു.സി. യൂണിയൻ സെക്രട്ടറി പി. രമേശൻ നായർ അധ്യക്ഷനായി. സി.ഐ.ടി.യു. യൂണിയൻ സെക്രട്ടറി എം.എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു.
ബി.എം.എസ്. യൂണിയൻ സെക്രട്ടറി വി.സി. ഷാജി, എംപ്ലോയീസ് യൂണിയൻ സെക്രട്ടറി എം.കെ. സുന്ദരൻ എന്നിവർ പ്രസംഗിച്ചു.
ടി.ജി. ജോജു, പി. ദിപുരാജ്, വി.കെ. ശിവദാസൻ, വി. അനിൽകുമാർ എന്നിവർ സമരത്തിന് നേതൃത്വം നൽകി. നവീകരണം പൂർത്തീകരിച്ച മിൽ ഉടൻ പൂർണതോതിൽ പ്രവർത്തിപ്പിക്കുക, ശമ്പളവും ലേഓഫ് ആനുകൂല്യങ്ങളും അനുവദിക്കുക, പി.എഫ്. കുടിശ്ശിക അടച്ചു തീർക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..