അയ്‌കുന്ന്‌ ഭഗവതീക്ഷേത്രം


1 min read
Read later
Print
Share

Caption

പാണ്ഡവർ വനവാസക്കാലത്ത്‌ തപസ്സനുഷ്ഠിച്ചിരുന്ന അഞ്ച്‌ കുന്നുകളാൽ മനോഹരമായ സ്ഥലമാണ്‌ അമ്മാടത്തിനടുത്തുള്ള അയ്‌കുന്ന്‌. ഭർത്താക്കന്മാരുടെ വിജയത്തിനും ഐശ്വര്യത്തിനും നെടുമംഗല്യത്തിനുമായി ദ്രൗപദി അയ്‌കുന്നിൽ ഭഗവതിയെ പ്രാർഥിക്കുകയും ഭഗവതി അനുഗ്രഹിക്കുകയും ചെയ്തു. പെരുവനം ഗ്രാമത്തിൽ അയ്‌കുന്ന്‌ ഭഗവതിക്ക്‌ പ്രത്യേക സ്ഥാനമുണ്ട്‌. ആറാട്ടുപുഴ പൂരത്തിൽ പ്രധാന പങ്കാളീക്ഷേത്രമാണ്‌ അയ്‌കുന്ന്‌ ക്ഷേത്രം.

മകീര്യം ദിവസം സന്ധ്യയ്ക്ക്‌ തന്ത്രി കൊടിേയറ്റുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. വലിയപാണിക്കുശേഷം പുറത്തേക്കിറങ്ങി ശങ്കരമംഗലം ക്ഷേത്രതീർഥത്തിൽ ആറാട്ട്‌. തിരുവാതിരദിവസം രാവിലെ ശങ്കരമംഗലം ക്ഷേത്രതീർഥത്തിൽ ആറാട്ട്‌. വൈകീട്ട്‌ പയങ്കൽ ക്ഷേത്രത്തിൽ ഇറക്കിപൂജ. പുണർതംദിവസം രാവിലെ ആറാട്ട്‌. വൈകീട്ട്‌ കോടന്നൂർ ക്ഷേത്രത്തിൽ കോടന്നൂർ പൂരത്തിന്‌ എഴുന്നള്ളുന്നു. കൂട്ടിയെഴുന്നള്ളിപ്പിനും ഉപചാരത്തിനും ശേഷം മടങ്ങുന്നു.

പൂരദിവസം ആറാട്ടിനും ക്ഷേത്രച്ചടങ്ങുകൾക്കും ശേഷം പെരുവനം പൂരത്തിനെത്തി ചേർപ്പിൽ ഭഗവതിയോടൊപ്പം പെരുവനം പൂരത്തിൽ പങ്കെടുത്ത്‌ ആറാട്ടിനുശേഷം തിരികെയെത്തുന്നു. മകം ദിവസം ആറാട്ടും ചടങ്ങുകളും നടക്കും.

പൂരദിവസം ആറാട്ടുപുഴയിലെത്തി ഇറക്കി എഴുന്നള്ളിപ്പ്‌, ചേർപ്പ്‌ ഭഗവതിയോടൊപ്പം ആറാട്ട്‌. ആറാട്ടുപുഴ ശാസ്താവിനോട്‌ ഉപചാരം എന്നിവയ്ക്കുശേഷം തിരികെ അയ്‌കുന്നിലെത്തും. വൈകീട്ട്‌ ബ്രാഹ്മണിപ്പാട്ട്‌, കോടന്നൂർ ശാസ്താവിനൊപ്പം ഉത്രംവിളക്ക്‌. പുത്തരിക്കണ്ടത്തിൽ കോടന്നൂർ ശാസ്താവിന്‌ ഉപചാരം. അത്തംദിവസം ചേർപ്പ്‌, തിരുവുള്ളക്കാവ്‌ ക്ഷേത്രങ്ങളിലെത്തി പ്രദക്ഷിണം പൂർത്തിയാക്കി തിരികെയെത്തി കൊടിയിറക്കുന്നതോടെ പൂരക്കാലത്തിന്‌ സമാപനമാകും.

നവരാത്രി, മണ്ഡലശ്ശീവേലി, തൃക്കാർത്തിക, പ്രതിഷ്ഠാദിനം, ദ്രൗപദിദിനം, പൊങ്കാല, രാമായണമാസാചരണം എന്നീ വിശേഷദിവസങ്ങൾ പൂരത്തെ കൂടാതെ അയ്‌കുന്നിലുണ്ട്‌.

പഴയകാലത്ത്‌ ചിറ്റൂർമന വക ക്ഷേത്രമായിരുന്നു അയ്‌കുന്ന്‌. പിന്നീട്‌ അയ്‌കുന്ന്‌ വാരിയത്തേക്ക്‌ ക്ഷേത്രം ഏല്പിച്ചു. 1994-ൽ ഹിന്ദു നവോത്ഥാൻ പ്രതിഷ്ഠാൻ എന്ന സംഘടനയെ ക്ഷേത്രഭരണം ഏല്പിച്ചു. വടക്കേടത്ത്‌ പെരുമ്പടപ്പ്‌ മനക്കാരാണ്‌ ക്ഷേത്രത്തിലെ തന്ത്രികുടുംബം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..