• അഭിനവ് കൃഷ്ണയെ അപ്പോളോ അഡ്‌ലക്സ് എമർജൻസി സംഘം ആംബുലൻസിൽ പരീക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നു
അങ്കമാലി : പത്താംക്ലാസ് വിദ്യാർഥിയെ ഐ.സി.യു.വിൽ നിന്ന് പരീക്ഷാ കേന്ദ്രത്തിലെത്തിച്ച് അപ്പോളോ അഡ്‌ലക്സ് എമർജൻസി സംഘം. മാർച്ച് 22-നാണ് പത്തിൽ പഠിക്കുന്ന ഇരിങ്ങാലക്കുട സ്വദേശി അഭിനവ് കൃഷ്ണയെ ബൈക്ക് അപകടത്തെ തുടർന്ന് അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിശദമായ പരിശോധനയിൽ പ്ലീഹയ്ക്കും ഇടത്തെ കാലിനും സാരമായ പരിക്ക് പറ്റിയതായി കണ്ടെത്തിയതിനെ തുടർന്ന് ഐ.സി.യു. വിൽ പ്രവേശിപ്പിച്ചു. കാലിന് പ്ലാസ്റ്റർ ഇട്ടു. തുടർന്ന് പ്ലീഹയുടെ ശസ്ത്രക്രിയക്കായി ഗ്യാസ്ട്രോ സർജൻ ഡോ. കാർത്തിക് കുലശ്രേഷ്ഠയുടെ കീഴിൽ നിരീക്ഷണത്തിലാക്കി. ഭക്ഷണം കഴിക്കാൻ സാധിക്കാത്തതുമൂലം ഡ്രിപ്പും ഇട്ടിരുന്നു.
മാർച്ച് 24-ന് ഫിസിക്‌സ് പരീക്ഷ എഴുതാൻ സാധിക്കുമോ എന്ന ആശങ്കയിലായിരുന്നു അഭിനവ്. അവർ ഡോക്ടറോട് കാര്യം പറഞ്ഞു. ഡോക്ടർ എമർജൻസി വിഭാഗത്തിന്റെ സഹായത്തോടെ അഭിനവിനെ പരീക്ഷ എഴുതാൻ കൊണ്ടുപോകാം എന്ന് ഉറപ്പ് നൽകി. തുടർന്ന് ഡോ. സെറീൻ സിദ്ദിഖ്, നഴ്സ് മാർട്ടിൻ പോൾ, ആംബുലൻസ് ഡ്രൈവർ വൈശാഖ് എന്നിവരുടെ നേതൃത്വത്തിൽ അഭിനവിനെ പരീക്ഷ എഴുതാൻ ആശുപത്രിയിൽ നിന്ന് ഇരിങ്ങാലക്കുട ഡോൺ ബോസ്‌കോ സ്‌കൂളിൽ എത്തിച്ചു. പരീക്ഷയ്ക്കുശേഷം അഭിനവിനെ തിരിച്ച് ഐ.സി.യു.വിൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു. പ്ലീഹയ്ക്ക് ഏറ്റ പരിക്ക് സാരമായതുകൊണ്ട് യാത്രയിലുടനീളം അഭിനവിന്റെ ബ്ലഡ്പ്രഷറും ഹൃദയമിടിപ്പും നിരീക്ഷിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..