ആചാരപ്പഴമയുടെ നിറവിൽ ഭഗവതിക്ക് വരിയരിപ്പായസം


1 min read
Read later
Print
Share

• കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ ഭരണിനാളായ ശനിയാഴ്ച രാവിലെ പട്ടാര്യ സമുദായക്കാർ നടത്തിയ കൂശ്മാണ്ഡബലി

കൊടുങ്ങല്ലൂർ : ക്ഷേത്രകലാരൂപങ്ങളും തെയ്യങ്ങളും നിറഞ്ഞാടിയ ശ്രീകുരുംബക്കാവിൽ ആചാരപ്പഴമയുടെ നിറവിൽ ഭഗവതിക്ക് വരിയരിപ്പായസം നിവേദിച്ച് വെന്നിക്കൊടികൾ ഉയർത്തി. മീനമാസത്തിലെ ഭരണി നാളായ ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ കിഴക്കേനട തുറന്ന് അടികൾമാർ അകത്തുകയറിയാണ് വരിയരിപ്പായസം തയ്യാറാക്കി നിവേദിച്ചത്. പ്രത്യേക കൂട്ടുകളോടെ തയ്യാറാക്കുന്ന വരിയരിപ്പായസം ഏറെ ഔഷധഗുണമുള്ളതാണ്. ദാരികവധം കഴിഞ്ഞ് തൃച്ചന്ദനമാടി വിശ്രമിക്കുന്ന ഭഗവതി ആദ്യമായി ഭക്ഷണം കഴിക്കുന്നതിനെ അനുസ്മരിച്ചാണ് വരിയരിപ്പായസം നിവേദിക്കുന്നത്. തുടർന്ന് കിണ്ടിയിൽ ഉടയാടയും വാൽക്കണ്ണാടിയും വെച്ച് നെറ്റിപ്പട്ടം വിരിച്ച് കിഴക്കോട്ട് ദർശനമായി നിലവിളക്ക് തെളിയിച്ച് ഭഗവതിയെ സങ്കൽപ്പിച്ചിരുത്തി. വടക്കേനടയിൽ വെന്നിക്കൊടികൾ ഉയർത്തി. ഇതോടൊപ്പം പടിഞ്ഞാറേനടയിൽ പട്ടാര്യസമുദായം കൂശ്മാണ്ഡബലിയും നടത്തിയതോടെ ഭരണിയുത്സവത്തിന് സമാപ്തിയായി. ഭരണി നാളിൽ സൂര്യോദയത്തിനു മുമ്പായി ക്ഷേത്രസങ്കേതത്തിൽ വിവിധ സമുദായക്കാരുടെ ആചാരപരമായ ചടങ്ങുകൾ അരങ്ങേറി. തീരദേശത്തുനിന്ന്‌ നൂറുകണക്കിന് ഭക്തർ പങ്കെടുത്ത താലംവരവും തെയ്യങ്ങളും ക്ഷേത്രകലാരൂപങ്ങളും ഉണ്ടായിരുന്നു.ശ്രീകുരുംബക്കാവിൽ ഭരണിയുത്സവത്തിന് സമാപ്തി

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..