• ആറാട്ടുപുഴ ക്ഷേത്രത്തിൽ നടന്ന നെയ്യ് സമർപ്പണം
ആറാട്ടുപുഴ : പൂരത്തിന്റെ ഭാഗമായി ആറാട്ടുപുഴ ക്ഷേത്രത്തിൽ നെയ്യ് സമർപ്പണം തുടങ്ങി. നടപ്പുരയിൽ ഒരുക്കിയ വലിയ ഓട്ടുരുളിയിലാണ് ഭക്തർ നറുനെയ്യ് സമർപ്പിക്കുന്നത്. പൂരം കഴിയുന്നതുവരെ ദിവസവും നെയ്യ് സമർപ്പിക്കാം.
ക്ഷേത്രോപദേശകസമിതി പങ്കാളീ ക്ഷേത്രങ്ങളിലും നെയ്യ് സമർപ്പിച്ചു. തൃപ്രയാർ, ഊരകം, ചേർപ്പ്, ചാത്തക്കുടം, അന്തിക്കാട്, തൊട്ടിപ്പാൾ, കടലാശ്ശേരി പിഷാരിക്കൽ, എടക്കുന്നി, അയ്‍കുന്ന്, തൈക്കാട്ടുശ്ശേരി, കടുപ്പശ്ശേരി, ചൂരക്കോട്, പൂനിലാർക്കാവ്, ചാലക്കുടി പിഷാരിക്കൽ, ചക്കംകുളങ്ങര, കോടന്നൂർ, നാങ്കുളം, ശ്രീമാട്ടിൽ, നെട്ടിശ്ശേരി, കല്ലേലി, ചിറ്റിച്ചാത്തക്കുടം, മേടംകുളം എന്നീ ക്ഷേത്രങ്ങളിലും പെരുവനം, തിരുവുള്ളക്കാവ്, പിടിക്കപ്പറമ്പ്, വല്ലച്ചിറ, പല്ലിശ്ശേരി, കണ്ഠേശ്വരം, നറുകുളങ്ങര ക്ഷേത്രങ്ങളിലും നെയ് സമർപ്പിച്ചു.
പഴയ പെരുവനം ഗ്രാമത്തിന്റെ നാലതിരുകളിലെ കുതിരാൻ, അകമല, എടത്തിരുത്തി അയ്യപ്പൻകാവ്, ഉഴുവത്ത് ശാസ്താക്ഷേത്രങ്ങളിലും ദേവസ്വം കീഴേടങ്ങളായ ഞെരൂക്കാവ്, ചിറ്റേങ്ങര, തൊട്ടിപ്പാൾ മഹാവിഷ്ണു, തൃക്കണ്ഠപുരം ക്ഷേത്രങ്ങളിലും നെയ്യ് സമർപ്പിച്ചു. പതിനഞ്ച് ചെറുസംഘങ്ങളായി വെളുപ്പിന് പുറപ്പെട്ട് മൂന്നു മണിക്കൂർ കൊണ്ട് 38 ക്ഷേത്രങ്ങളിലും നെയ്യ് സമർപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..