അതിരപ്പിള്ളി : പഞ്ചായത്ത് ഓഫീസിനു സമീപം പ്ലാന്റേഷൻ കോർപറേഷന്റെ എണ്ണപ്പനത്തോട്ടത്തിൽ ഭക്ഷണാവശിഷ്ടങ്ങളടക്കം മാലിന്യം തള്ളിയവരിൽനിന്ന് പഞ്ചായത്ത് 2,000 രൂപ പിഴ ഈടാക്കി. ആന്ധ്രാപ്രദേശ് സ്വദേശികളായ വിനോദസഞ്ചാരികളാണ് എണ്ണപ്പനത്തോട്ടത്തിൽ മാലിന്യം തള്ളിയത്. മാലിന്യം അവരെക്കൊണ്ടുതന്നെ തിരികെ എടുപ്പിച്ചു.
പ്രസിഡന്റ് ആതിരാ ദേവരാജൻ, സെക്രട്ടറി പി.ജി. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പിഴ അടപ്പിച്ചത്. പ്ലാന്റേഷൻ കോർപറേഷൻ വക സ്ഥലത്ത് മാലിന്യം തള്ളുന്നതിനെതിരേ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്ലാന്റേഷൻ കോർപറേഷനിൽനിന്ന് പിഴ ഈടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..