എല്ലാവർക്കും സുരക്ഷിതഭവനം


1 min read
Read later
Print
Share

കൊടുങ്ങല്ലൂർ : നഗരസഭാ പ്രദേശത്ത് വർഷങ്ങളായി നിലനിൽക്കുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും രണ്ട് വർഷത്തിനുള്ളിൽ എല്ലാവർക്കും സുരക്ഷിത പാർപ്പിടം വാഗ്ദാനം ചെയ്തുമുള്ള ബജറ്റ് നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അവതരിപ്പിച്ചു.

4000 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകുന്നതിന് 14.18 കോടിയും നഗരത്തിലേക്കുള്ള കാലഹരണപ്പെട്ട കുടിവെള്ള വിതരണ പൈപ്പുകൾ നവീകരിക്കുന്നതിന് നാല് കോടിയും പ്രധാന ജലസ്രോതസ്സുകളായ പടാകുളം നവീകരിച്ച് കുടിവെള്ള പദ്ധതിക്കായി മൂന്ന് കോടി, അരാകുളം പദ്ധതിക്കായി 1.20 കോടി, മാടംകുളത്തിന് 10 ലക്ഷം, പുല്ലൂറ്റ് വില്ലേജിൽ പ്രാദേശിക കുടിവെള്ള പദ്ധതിക്കായി 54 ലക്ഷം എന്നിവ നീക്കിവെച്ചിട്ടുണ്ട്.

പി.എം.എ.വൈ. ലൈഫ് പദ്ധതിയിൽ 439 വീടുകൾക്കായി 17.56 കോടി, താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് 45 ലക്ഷവും, സോളാർ പദ്ധതി നടപ്പാക്കാൻ 50 ലക്ഷം എന്നിവയും ബജറ്റിലുണ്ട്. നഗരത്തിൽ ആധുനിക മൾട്ടി ലെവൽ പാർക്കിം സിസ്റ്റം സ്ഥാപിക്കാനും പദ്ധതിയുണ്ട്. നഗരസഭാ ചെയർപേഴ്‌സൺ എം.യു. ഷിനിജ അധ്യക്ഷയായി. ബജറ്റിലുള്ള ചർച്ച നടക്കും.

ബജറ്റ് നിരാശാജനകം-ബി.ജെ.പി.

: നഗരസഭ ബജറ്റ് തീർത്തും നിരാശാജനകമെന്ന് ബി.ജെ.പി. നഗരസഭാ പ്രദേശത്തെ സാധാരണക്കാരെയും യുവജനങ്ങളെയും വനിതകളെയും ഭിന്നശേഷിക്കാരെയും അവഗണിച്ചു കൊണ്ടുള്ള വികസനമുരടിപ്പിന്റെ ബജറ്റാണ് അവതരിപ്പിച്ചത്. മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കേ അതിന് പരിഹാരം കാണാതെ പുതിയ കുടിവെള്ള കണക്ഷനുകൾ അനുവദിക്കാനുള്ള നീക്കം പദ്ധതിയുടെ ഉദ്ദേശലക്ഷ്യം പൂർത്തിയാകുമോ എന്നത് സംശയമാണെന്നും ബി.ജെ.പി. കുറ്റപ്പെടുത്തി. പാർലമെന്ററി പാർട്ടി നേതാവ് ടി.എസ്. സജീവൻ അധ്യക്ഷത വഹിച്ചു. രശ്മി ബാബു, ഒ.എൻ. ജയദേവൻ, ശാലിനി വെങ്കിടേഷ്തു ടങ്ങിയവർ പ്രസംഗിച്ചു.വാഗ്ദാനവുമായി കൊടുങ്ങല്ലൂർ നഗരസഭാ ബജറ്റ്

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..