• എളവള്ളി പഞ്ചായത്തിലൂടെ കടന്നുപോകുന്ന മണിച്ചാൽ
എളവള്ളി : പഞ്ചായത്തിൽ സമഗ്ര ജലസംരക്ഷണ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മണിച്ചാൽ സമഗ്ര വികസന പദ്ധതിക്ക് നാലുകോടി രൂപയുടെ അനുമതിയായി. കോരാത തോട് സംരക്ഷണം 30 ലക്ഷം, കോലാരി തോട് സംരക്ഷണം 85 ലക്ഷം, മണച്ചാൽ സംരക്ഷണം 2.9 കോടി എന്നീ പദ്ധതികൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. മൂന്ന് പദ്ധതികൾക്കും സാങ്കേതികാനുമതി ലഭിച്ചശേഷം ടെൻഡർനടപടി സ്വീകരിക്കും.
പദ്ധതികളുടെ നിർവഹണ ഏജൻസി എളവള്ളി ഗ്രാമപ്പഞ്ചായത്താണ്.
വാഴാനി ഡാമിൽനിന്ന് വരുന്ന വെള്ളം മണച്ചാൽ കൃത്രിമതടാകത്തിൽ ശേഖരിക്കുന്നതിനുള്ള കൈവഴികളുടെ ഭിത്തികളാണ് പ്രാഥമികഘട്ടത്തിൽ കെട്ടിസംരക്ഷിക്കുന്നത്.
കഴിഞ്ഞ വർഷം ലഭിച്ച ഇന്ദ്രാംചിറ കെട്ടിസംരക്ഷിക്കലിനുള്ള 1.53 കോടി, കിളിയൻതോട് പാർശ്വഭിത്തി സംരക്ഷണത്തിനുള്ള 36 ലക്ഷം എന്നീ പദ്ധതികൾക്കു പുറമേയാണ് പുതിയ പദ്ധതികൾക്ക് അനുമതി ലഭിച്ചത്.
ഈ രണ്ടു പദ്ധതിയും അവസാനഘട്ടത്തിലാണ്. ജലസംരക്ഷണ പദ്ധതികൾക്കും മാലിന്യനിർമാർജന പദ്ധതികൾക്കും ചെലവഴിക്കുന്ന നഗരസഞ്ചയപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് എളവള്ളി മികച്ച നേട്ടം കൈവരിക്കുന്നത്.
തൃശ്ശൂർ കോർപറേഷൻ വഴിയാണ് ഗ്രാമപ്പഞ്ചായത്തുകൾക്ക് പദ്ധതി അംഗീകാരം നൽകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..